Saturday 26 December 2015

കുടുംബങ്ങള്‍ക്ക് പ്രിയങ്കരമായി 'ജോ ആന്‍ഡ് ദി ബോയ്‌'. 

smile emoticon heart emoticon
മങ്കി പെന്‍ എന്ന വിജയ ചിത്രത്തിന് ശേഷം അതിന്‍റെ ക്രിയേറ്റീവ് ടീം വീണ്ടും ഒന്നിക്കുമ്പോള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രിയങ്കരമായൊരു ഫീല്‍ ഗുഡ് സിനിമയില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കില്ല. സന്തോഷവും വൈകാരിക മുഹൂര്‍ത്തങ്ങളും നല്ല സന്ദേശങ്ങളും ചേര്‍ന്ന മികച്ചൊരു കഥയാണ് സംവിധായകന്‍ റോജിന്‍ ഈ ചിത്രത്തില്‍ കൂടി പറഞ്ഞിരിക്കുന്നത്. കഥാഗതിയ്ക്ക് അനുയോജ്യമായ ലോക്കെഷനുകളും , പ്രേക്ഷകര്‍ കണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന വിഷ്വലുകളും, അതിനോട് ഇഴ ചേര്‍ന്നിരിക്കുന്ന ഗാനങ്ങളും , പുതുമ ഉണര്‍ത്തുന്ന പല Concept-കളും , അവയ്ക്ക് ജീവന്‍ നല്‍കിയിരിക്കുന്ന കലാ സംവിധാന മികവും ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകങ്ങളാണ്. നമ്മുടെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് സ്വപ്നം കാണുന്ന കാര്യങ്ങള്‍ പ്രാപ്തമാക്കുക എന്ന സന്ദേശം നല്‍കുന്ന ചിത്രത്തില്‍ , നമ്മുടെ ടെക്നികള്‍ - ബെഡ്ജറ്റ് ലിമിറ്റേഷന്‍സിനെ മാറി കടക്കുന്ന രീതിയിലുള്ള അനിമേഷന്‍ കാഴ്ചകള്‍ രണ്ടാം പകുതിയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ അടങ്ങുന്ന കുടുംബ പ്രേക്ഷകര്‍ക്ക് രസിക്കാന്‍ ഉള്ള വകുപ്പാണ് സംവിധായകന്‍ അതിലൂടെ പറഞ്ഞിരിക്കുന്നത്. വളരെ യംഗ് ആയ മഞ്ജു വാര്യരെയും, അവരോടൊപ്പം തന്നെ കിട പിടിച്ചു നില്‍ക്കുന്ന എനര്‍ജിയുമായി മാസ്റ്റര്‍ സനൂപ് സന്തോഷിനെയും മറ്റു അഭിനേതാക്കളെയും ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ആകെ മൊത്തത്തില്‍ ഈ ക്രിസ്മസ് - ന്യൂ ഇയര്‍ അവധി കാലത്ത് കുടുംബത്തോടൊപ്പം ചിരിക്കാനും സന്തോഷിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടേങ്കില്‍ തീര്‍ച്ചയായും 'ജോ ആന്‍ഡ് ദി ബോയ്‌' കാണുക !!smile emoticon smile emoticon

No comments:

Post a Comment